Friday, June 17, 2011

മോനേ... മനസ്സില്‍ ലഡ്ഡു പൊട്ടി...

കുറച്ചുനാളായിട്ടില്ലാതിരിക്കുവാരുന്നു...

വീണ്ടും തുടങ്ങി... എന്തുവാ... ആ അത് തന്നെ..

ജീവിതം മടുത്ത് തുടങ്ങിയെന്ന്....

ഇമ്മടെ സലിംകുമാറണ്ണന്‍,,, അയ്യൊ സോറി... ഭരത് സലിം കുമാറണ്ണന്‍ പറഞ്ഞത് പോലെ... “എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുകള്‍...”

മനുഷേന് ജീവിക്കാന്‍ എന്തൊക്കെ വേണം... ജലം, വായു, ഭക്ഷണം... മതിയോ..

അയ്യോ അല്ലേ... നമ്മളും രണ്ടാം തരത്തില്‍ 'ചയന്‍സ്സ്' പഠിച്ചതാണേ.... അന്ന് റോസി ടീച്ചറ് പറഞ്ഞത് വസ്ത്രവും പാര്‍പ്പിടവും കൂടി വേണമെന്നാ... (അതില്‍ വസ്ത്രത്തിനു പിന്നിലെ സൈക്കോളജി അന്നും ഇന്നും എനിക്കത്ര ദഹിച്ചിട്ടില്ലെങ്കിലും.. ആ അത് പോട്ടെ..)

എന്നാലും ഇത്രയും മതിയോ... വെറും നിലനില്പ്പാണ് ആവശ്യമെങ്കില്‍ ശരി സമ്മതിച്ചു,, ഇതൊക്കെ തന്നെ ധാരാളം. പക്ഷെ ജീവിക്കുവാന്‍ എന്ന് പറയുമ്പോള്‍ അതില്‍ ജീവിതം എന്നൊരു ഘടകം കൂടി നുഴഞ്ഞു കയറി വരുന്നില്ലെ...?

അതവിടുന്നും പോയി...

അപ്പോഴിനി ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കുവാന്‍ പോകണം.. ജീവന് വളമായി ആഗ്രഹങ്ങള്‍ വേണം... കനിയായി അംഗീകാരം വിളയണം...


അല്ലേലും എനിക്കന്നേ തോന്നിയതാ.. എന്തുവാ... ആ അത് തന്നെ...

ബുദ്ധനു വട്ടാണെന്ന്..

ആഗ്രഹങ്ങള്‍ പാടില്ല പോലും...

ആ പാടില്ല കോയാ... നല്ല എളുപ്പമാണെന്ന്, അതന്നെയല്ലെ നമ്മളും പറഞ്ഞു വരേണത്..

ഓ എന്നതാ, അതിനിടയ്ക്കും അളിഞ്ഞ കോമഡി.. നിര്‍ത്തീട്ടെണീച്ച് പോഴെ.....

അല്ല അതായത്,, കഷ്ടതകള്‍ക്കാധാരമാകുന്നത് ആഗ്രഹങ്ങളാണെന്നൊക്കെ പറഞ്ഞാല്‍,, ഹാ എന്നതാ ഇത്.. ആഗ്രഹങ്ങളില്ലാതെ മനുഷേനെങ്ങനെ ജീവിക്കുമെന്നാ ഈ പറേണത്..

ജീവിക്കുവാന്‍ ഒരു ഒരു ഇത് വേണ്ടായോ.. ഏത്... ആ അത് തന്നെ..

ഹല്ലാതെ പിന്നെ...!!!

നീ നിന്റെ ഈഗോയെ ചാമ്പലാക്കൂ... എന്നിട്ട് നീ എല്ലാമെല്ലാമായ ഒന്നുമില്ലായ്മയുടെ അനന്തതയിലേയ്ക്ക് അലിഞ്ഞു ചേരൂ എന്നൊക്കെ പറഞ്ഞാല്‍...

ആ കേള്‍ക്കാന്‍ സുഖമുണ്ട്... എന്നും വെച്ചോണ്ട് അണ്ടര്‍വെയറൂരിയെറിയുന്ന പോലെ എറിഞ്ഞാല്‍ പോകുന്ന സാധനമല്ലേ ഈ ഈഗോ... പിന്നെ അലിഞ്ഞ് ചേരാന്‍ അങ്ങോട്ട് ചെല്ല്... ഒന്നുമില്ലായ്മയവിടെ വായും പോളിച്ച് അനന്തതയും കാണിച്ച് നില്പ്പോണ്ടാരിക്കും അലിയിച്ച് ചേര്‍ക്കാന്‍... ഒന്നു പോടാപ്പാ...

ങ്ങാ എനിക്കപ്പഴേ തോന്നിയതാ ഈ ബുദ്ധന്മാര്‍ക്കെല്ലാം വട്ടാണെന്ന്... പക്ഷെ ഉള്ളത് പറയണം കെട്ടൊ, ആരും കൊതിക്കുന്ന സുഖമുള്ള ഒരു വട്ട്...


യൂണിവേഴ്സിങ്ങനെ വലുതായി വലുതായി വരാത്രെ... ഞാനല്ല,, ചയന്‍സറിയാവുന്ന ലോ ലാ ചേച്ചിയാ പറഞ്ഞത്..

ബ്രഹ്മണും ഇങ്ങനെ വലുതായി വലുതായി വരാത്രെ... ഇതും ഞാനല്ല,, അനന്തതയിലേയ്ക്ക് പണ്ടെങ്ങാണ്ടോ ഊളിയിട്ടിറങ്ങി അലിഞ്ഞ് ചേര്‍ന്ന ലോ ലാ ചേട്ടനാ പറഞ്ഞത്..


അങ്ങനൊരു കാര്യത്തിലെങ്കിലും തീരുമാനമുണ്ടായി.. മനുഷേനിനി എങ്ങനൊക്കെ തലകുത്തി നിന്ന് തല പുണ്ണാക്കിയാലും ഇതിന്റൊന്നും അര്‍ത്ഥവും അര്‍ത്ഥമില്ലായ്മയും കണ്ട് പിടിക്കാന്‍ പോണില്ലെന്റപ്പനേ...

ആകുമായിരുന്നെങ്കില്‍ എന്നേ ആകാമായിരുന്നു..

അല്ല അതിപ്പൊ എങ്ങനാ... അറ്റോം മുറീം തപ്പി ഒരു മൂലയ്ക്കെത്താറാകുമ്പോഴത്തേക്കും മൂല മൂലത്തിലെ പോടീം തട്ടീ ദാ ദതിന്റെ ദപ്പുറത്ത് വരെ എത്തിയിട്ടുണ്ടാവും... ഹാ ഇതിങ്ങനെ വലുതായിക്കോണ്ട് വലുതായിക്കോണ്ട് ഇരിക്കുവല്ലിയോ.. പിന്നെങ്ങനെ തപ്പി തപ്പി ഒരറ്റത്തോട്ടെത്താനാണെന്ന്...


"എന്താണെന്നറിയില്ല എന്തുകൊണ്ടെന്നറിയില്ല ആവി വന്നീല്ല... പുട്ടിന് ആവി വന്നീല്ല...”.. വെറുതെ, ഒരു പാട്ട് മൂളിയതാ... എന്തെ ഇട്ടപ്പെട്ടില്ലെ....


മനുഷേന്‍ പിന്നേം ഇങ്ങനെ ജീവിച്ചുകൊണ്ടേ ഇരിക്കും... ആവശ്യമില്ലാത്ത ആദര്‍ശങ്ങളും കെട്ടിപ്പിടിച്ച്, ആഗ്രഹങ്ങളുടെ വിഴുപ്പു ഭാണ്ടവും ചുമന്ന്, മൊറാലിറ്റിയുടെ മുഖം മൂടിയുമണിഞ്ഞ്, ആരോ വലിക്കുന്ന ചരടിനു ചുവട്ടില്‍ പാവക്കൂത്താടി ഇങ്ങനെ ഇങ്ങനെ...


അല്ലേലും എനിക്ക് പലപ്പോഴും തോന്നിയതാ...

എന്തുവാ.. ആ അത് തന്നെ...

മനുഷേന്‍ ഈ ലോകത്തിനു ഏറ്റവും അനുയോജ്യനല്ലാത്ത ഒരു ഹതഭാഗ്യനാണെന്ന്...

ജനിച്ച് വീണയുടന്‍ സ്വയം അമ്മിഞ്ഞ തേടി പാല്‍നുണയാന്‍ പോലും കഴിവില്ലാത്ത, കരയാന്‍ മാത്രമറിഞ്ഞുകൊണ്ട് ഭൂമിയിലേയ്ക്ക് കെട്ടിയെടുക്കുന്ന കൊച്ച് കഴുവേറി... എന്നിട്ടും most adaptable among all living species എന്ന ഖ്യാതി ബാക്കി... ലോകത്തിനു ജന്മി താനെന്ന അഹങ്കാരവും കൂടെപ്പിറപ്പായപ്പോള്‍ പൂര്‍ത്തിയായി...

എന്തിനാ ജീവിക്കുന്നതെന്നു പോലുമറിയാത്ത മരപ്പൊട്ടന്‍.... എന്നിട്ടും പിന്നേം pro-create ചെയ്ത് ജീനും propagate ചെയ്ത് നടക്കുവാ... മരമണ്ടന്‍... മരപ്പൊട്ടന്‍... !!!

എടോ ദൈവം എന്ന് പേരുള്ള തേര്‍ഡ് റേയ്റ്റ് ചെറ്റെ.... തനിക്കെന്നെ വല്ല പട്ടിയായി ജനിപ്പിച്ചൂടാരുന്നൊ... ഈ നൂലാമാലകളൊന്നും അറിയേണ്ടായിരുന്നല്ലൊ...

വേണ്ട... ഒന്നുമില്ലേലും കന്നിമാസത്തിലെങ്കിലും ഒന്ന് അര്‍മാദിക്കാരുന്നല്ലൊ.... !!!

4 comments:

  1. മനസ്സില്‍ ലഡു പൊട്ടിയാല്‍ ഇങ്ങനെയാ.. എല്ലാം യാന്ത്രികമായിരിക്കും..my ഫോണ്‍ no is ...ഈ ലഡു കഞ്ചാവ് കൊണ്ടുണ്ടാക്കിയതാണോ മാഷെ :-) ചുമ്മാ ...ചിന്തകള്‍ കൊള്ളാം..

    ReplyDelete
  2. പഠിച്ച് വട്ടായല്ലേ...ഈ ജല്‍പ്പനങ്ങള്‍ തന്നെയാ മഹാന്‍മാരുടെ ലക്ഷണം...
    ഈ ഈഗോ ഇല്ലായിരുന്നെങ്കില്‍ മനുഷ്യന്‍ വെറും പട്ടിയായി മാറിയേനെ...
    പട്ടിക്കു കന്നി മാസം വന്നാല്‍ സ്വന്തവും ബന്ധവുമൊന്നുമില്ല എന്ന് കൂടി അറിയുക!!!
    ആശയങ്ങല്‍ക്കപ്പുറം, എഴുത്ത് വളരെ നന്നായി...എനിക്ക് വളരെ ഇഷ്ടപ്പെട്ടു...

    ReplyDelete
  3. ഇത് ഭയങ്കര സെറ്റപ്പ് സംഭവാണ്‌ ട്ടോ ഗഡീ
    സത്യം പറഞ്ഞാല്‍ എനിക്കങ്ങു ഒത്തിരി ഇഷ്ടായി
    നന്നായി ആസ്വദിച്ചു

    ReplyDelete